തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രിയങ്ക ഗാന്ധി. പദ്ധതി സംബന്ധിച്ച് സര്‍ക്കാരിന് ഇപ്പോഴും വ്യക്തതയില്ല. രണ്ട് വള്ളത്തില്‍ കാലുവെയ്ക്കരുത്.
ഇത്തരം വിഷയങ്ങളിൽ കൃത്യമായ നിലപാടെടുക്കണം. അവരുടെ നിലപാട് എന്താണെന്ന് അവർ തന്നെ വ്യക്തമാക്കണം. ഒരു സ്റ്റെപ്പ് മുന്നോട്ടും മറ്റൊന്ന് പിന്നോട്ടുമാകാൻ പാടില്ലെന്നും പ്രിയങ്ക പറഞ്ഞു.
കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും എസ്ഐആര്‍ നടപ്പിലാക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെയും പാര്‍ട്ടി ശക്തമായി എതിര്‍ക്കും. ബിഹാര്‍ മോഡല്‍ തന്നെ എല്ലാ സംസ്ഥാനങ്ങളിലും കൊണ്ടുവരാന്‍ ശ്രമിച്ചാല്‍ തങ്ങള്‍ അതിനെ എതിര്‍ക്കും.
പാര്‍ലമെന്റിന്റെ അകത്തും പുറത്തും ഈ വിഷയത്തിനെതിരെ പോരാടിയിട്ടുണ്ടെന്നും പ്രിയങ്ക പറഞ്ഞു. പിഎം ശ്രീയിൽ ഒപ്പുവെച്ചത് സിപിഎം ബിജെപി ധാരണയായിരുന്നെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ആവർത്തിച്ചു.